
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്പർക്കത്തിലായ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലെ പത്ത് പൊലീസുകാർ നിരീക്ഷണത്തിൽ പോയി. പ്രതി കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യ വകുപ്പ് അറിയിച്ചില്ലെന്ന് പരാതി പൊലീസുകാര്‍ക്കിടയിൽ ഉയരുന്നുണ്ട്.
കഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. എന്നാൽ കൊവിഡ് പരിശോധനാ ഫലം അറിഞ്ഞത് ഇന്നലെ രാത്രി പൊലീസ് വിളിച്ച് ചോദിച്ചപ്പോൾ മാത്രമാണ്. പ്രതിക്ക് കൊവിഡുണ്ടെന്ന് അറിയിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം. രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുമായി സമ്പർക്കമുള്ള അന്തേവാസികളുടേയും ജീവനക്കാരുടേയും ആന്റിജൻ ടെസ്റ്റ് നടത്തും. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ അടിയന്തര യോഗം ചേരുകയാണ്.
അതേ സമയം കോഴിക്കോട് അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിയായ 34 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഗർഭാവസ്ഥയിൽ ഉള്ള 7 മാസം ആയ കുട്ടി മരിച്ചു. യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam