'അനിൽ ആന്റണി ബാല്യകാലം മുതലേ സുഹൃത്ത്'; പത്തനംതിട്ടയിൽ അനിലിനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

Published : Mar 30, 2024, 08:36 AM IST
'അനിൽ ആന്റണി ബാല്യകാലം മുതലേ സുഹൃത്ത്'; പത്തനംതിട്ടയിൽ അനിലിനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

Synopsis

പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.  

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.  

കോൺ​ഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എകെ ആന്റണിയും ഉമ്മൻചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻചാണ്ടി അന്തരിച്ചത്. കോൺ​ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണു​ഗോപാലും ബിജെപിയിൽ ചേർന്നിരുന്നു.

പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആൻ്റണി നേരിടുന്നത്. മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം