കൊല്ലത്ത് വ്യാപാരിക്ക് നേരെ ബന്ധുക്കളുടെ ആസിഡ് ആക്രമണം

Published : Feb 20, 2020, 06:56 PM IST
കൊല്ലത്ത് വ്യാപാരിക്ക് നേരെ ബന്ധുക്കളുടെ ആസിഡ് ആക്രമണം

Synopsis

ആസിഡ് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ വ്യാപാരിയെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റി. 

കൊല്ലം: അഞ്ചലിൽ ഫ്രൂട്സ് കട നടത്തിക്കൊണ്ടിരുന്ന  ആൾക്കെതിരെ ആസിഡാക്രമണം. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ  ഫ്രൂട്ട്സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്. 

ഉസ്മാന്റെ ബന്ധുക്കളും കുളത്തുപ്പുഴപുഴ  സ്വാദേശികളുമായ ഷാജഹാൻ, നാസ്സർ, നിസ്സാർ എന്നിവരാണ്  മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുകണ്ണിനും  പരിക്കേറ്റതിനെ തുടർന്നു ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശൂപത്രിയിലേക്ക്  മാറ്റി. 
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
അന്തിമ കണക്കുകൾ വ്യക്തം, 2020 തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്