കൊല്ലം പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ, യുവതി ആശുപത്രിയില്‍

Published : Apr 30, 2023, 11:49 PM IST
കൊല്ലം പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ, യുവതി ആശുപത്രിയില്‍

Synopsis

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി.  

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.  വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭർത്താവ് ബിബിൻ രാജു. ഇന്ന് വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി.  നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

 

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്