
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രബിഷ പ്രശാന്തുമായി വേർപിരിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയിൽ പലതവണ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രബിഷയുടെ അമ്മ സ്മിത പറയുന്നു. അമിത മദ്യപാനിയും ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളുമാണ് പ്രശാന്ത്. മർദ്ദനം സഹിക്ക വയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും പ്രബിഷയുടെ അമ്മ വെളിപ്പെടുത്തി. പക്ഷേ പിന്നെയും ഭീഷണി തുടർന്നു. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകളെ പ്രശാന്ത് വന്ന് ആക്രമിക്കുകയായിരുന്നു. മുമ്പ് പ്രശാന്തിന്റെ ആക്രമണത്തിൽ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam