കംപ്യൂട്ടർ തകരാറെന്ന് ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് മാറ്റി

Published : Feb 21, 2022, 07:40 PM IST
കംപ്യൂട്ടർ തകരാറെന്ന് ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് മാറ്റി

Synopsis

ജനറല്‍ ആശുപത്രിയില്‍ മന്ത്രി വീണ ജോർജ് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്‌ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്

തിരുവനന്തപുരം: കംപ്യൂട്ടർ തകരാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലാണ് സംഭവം. കമ്പ്യൂട്ടര്‍ കേടായതിനാല്‍ 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായാണ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.

ജനറല്‍ ആശുപത്രിയില്‍ മന്ത്രി വീണ ജോർജ് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്‌ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി കണ്ടുവെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിയോട് ഇതിന്റെ കാരണം മന്ത്രി അന്വേഷിച്ചു.

കംപ്യൂട്ടർ തകരാറിലാണെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ല എന്നുമായിരുന്നു ജീവനക്കാരിയുടെ മറുപടി. സൂപ്രണ്ടിനെയും ഇ-ഹെല്‍ത്ത് ജീവനക്കാരേയും മന്ത്രി ഉടൻ വിളിച്ചു വരുത്തി. അവരുടെ പരിശോധനയിൽ കംപ്യൂട്ടർ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം