പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം; എസ്ഐക്കെതിരെ നടപടി, സ്ഥലംമാറ്റി

Published : Jun 09, 2022, 11:23 PM IST
പത്തനംതിട്ടയില്‍  ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം; എസ്ഐക്കെതിരെ നടപടി, സ്ഥലംമാറ്റി

Synopsis

സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ മനുവിന്‍റെ കർണപടം പൊട്ടിയതായി കണ്ടെത്തിയിരുന്നു

പത്തനംതിട്ട: മെഴുവേലിയിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റിനെ മർദ്ദിച്ച എസ്ഐക്കെതിരെ നടപടി. എസ്ഐ  ജി മാനുവലിനെ പമ്പ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റ് മനു സതീഷിനെയാണ് ഇന്നലെയാണ് എസ്ഐ മർദ്ദിച്ചത്. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സബ്‍ ഇൻസ്പെക്ടർ മാനുവൽ ജീപ്പിലെത്തുകയായിരുന്നു. മനുവിനെയും സുഹൃത്തിനേയും കണ്ട് ജീപ്പ് നിർത്തി. മനുവിനെ എസ്ഐ മാനുവേൽ മർദ്ദിച്ച ശേഷം ജിപ്പിൽകയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പക്ഷെ യാതൊരു കേസും രജിസ്റ്റർ ചെയ്തില്ല. 

പ്രാദേശിക സിപിഎം നേതാക്കൾ എത്തിയ ശേഷമാണ് മനുവിനെ സ്റ്റേഷനിൽ നിന്ന് വിട്ടത്. സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ മനുവിന്‍റെ കർണപടം പൊട്ടിയതായി കണ്ടെത്തി. മുമ്പ് ഡിവൈഎഫ്ഐ സമ്മേളന കാലത്ത്  എസ്ഐ പ്രവർത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ വൈരാഗ്യമാണ് മർദിക്കാൻ കാരണമെന്നാണ് ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നത്. സബ് ഇൻസ്പെക്ടർക്കെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മനുവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ് ഐ മാനുവലിന്‍റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം എവിടെ? പ്രതിഷേധവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പ്രശ്നം ഗൗരവമുള്ളതെന്ന് മന്ത്രി, നാളെ യോഗം വിളിച്ചു
'വർഗീയ വിഷത്തെ പിടിച്ച് ജയിലിൽ അടക്കണം'; ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച ടി.ജി മോഹൻദാസിനെതിരെ പരാതി നൽകി എസ്എഫ്‌ഐ