കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ വിമർശിച്ചതിൽ നടപടി, പ്രതിഷേധിക്കാൻ ഭരണാനുകൂല സംഘടന

Published : May 12, 2024, 09:29 AM IST
കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ വിമർശിച്ചതിൽ നടപടി, പ്രതിഷേധിക്കാൻ ഭരണാനുകൂല സംഘടന

Synopsis

 കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനാണ് നോട്ടീസ് നൽകിയത്. 

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച തിരുവനന്തപുരം കളക്ടറെ വിമ‍ര്‍ശിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധം. ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിനാണ് നോട്ടീസ് നൽകിയത്. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ്  ഭരണാനുകൂല സംഘടനയുടെ തീരുമാനം. നാളെ എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും.  കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനാണ് നോട്ടീസ് നൽകിയത്. 

പരിയാരത്തേക്ക് റഫർ ചെയ്ത ഇതരസംസ്ഥാനക്കാരൻ മരിച്ച സംഭവം; സൂപ്രണ്ടിനോട് വിശദീകരണം തേടി ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം കളക്ടറെ ചാനൽ ചർച്ചയിൽ വിമർശച്ചതിനാണ് സിപിഐയുടെ സ‍‍ർവീസ് സംഘടനയായ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അനുമതിയില്ലാതെ ചാനൽ ചർച്ചയിൽ പങ്കെടുത്തതും ജീവനക്കാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജ് കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയതിനെ കുറിച്ചുള്ള ചാനൽ ചർച്ചയിലായിരുന്നു ജയചന്ദ്രന്റെ വിമർശനം. 

ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെയും ജീവനക്കാരോടുള്ള കളക്ടറുടെ പെരുമാറ്റത്തെയും ജയചന്ദ്രൻ വിമർശിച്ചിരുന്നു.തെരഞ്ഞെടുപ്പ് കാലത്ത് വരണാധികാരിയായ കളക്ടർ ജീവനക്കാർക്ക് ലീവ് അനുവദിച്ചില്ലെന്നും ജയചന്ദ്രൻ വിമർശിച്ചു. ഈ വിമർശനമാണ് ചട്ടലംഘനമായി കാരണം കാണിക്കൽ നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.  

കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ