അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടി: ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസും രം​ഗത്ത്

Published : Sep 07, 2026, 10:59 AM ISTUpdated : Sep 07, 2026, 11:03 AM IST
Youth congress

Synopsis

മാധ്യമപ്രവർത്തകയുടെ പരാതിയിൽ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തതിൽ ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും രംഗത്ത്. വസ്തുത പരിശോധിക്കാതെയാണ് കേസെടുത്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചപ്പോൾ, കേസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി പി.കെ. ഫിറോസ് എംഎൽഎയും വ്യക്തമാക്കി.

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ മുജാഹിദ് പ്രവർത്തകൻ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തതിൽ പൊലീസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസും രം​ഗത്ത്. പൊലീസിൽ കഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പ്രേതബാത തുടരുന്നുവെന്നും ഇത്തരക്കാരെ ആഭ്യന്തര വകുപ്പ് മന്ത്രി നിയന്ത്രിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വസ്തുത പരിശോധിക്കാതെ തിടുക്കത്തിൽ കേസ് എടുത്തത് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം ലീ​ഗ് എംഎൽഎ പി.കെ. ഫിറോസ് രം​ഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയിലാണ് മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിൽ പങ്കെടുത്തത്.

ചർച്ച നയിച്ച അവതാരകയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. കേസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രിയെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല, പക്ഷെ വർഗീയത പറയുന്നവരുടെ യാഥാർഥ്യം പറഞ്ഞവർക്കെതിരെ കേസ് എടുക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. പി കെ ഫിറോസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎം ശ്രീ വേണമെന്ന സതീശന്റെ വാദങ്ങൾ എഐസിസി അം​ഗീകരിക്കാനിടയില്ല; ഇന്ന് രാഹുലുമായി കൂടിക്കാഴ്ച
'മലപ്പുറം രണ്ട് ജില്ലയാക്കണം'; ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ്, പ്രമേയം പാസാക്കി