
കോഴിക്കോട്: കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നൽകണമെന്നും ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന. പ്രശ്ന പരിഹാരം ഇല്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. ശാരീരിക - മാനസിക വേദനകൾ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു. ഹർഷിനക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഉന്നയിച്ച കാര്യങ്ങൾ രണ്ടു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നീതി തേടി ഹർഷിന നടത്തിയ സമരം മന്ത്രി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
മന്ത്രിയെ നേരിട്ട് ഫോണിൽ സംസാരിക്കാൻ പോലും കിട്ടിയില്ലെന്ന് ഹർഷിനയുടെ ഭർത്താവ് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ അല്ല ഉന്നയിന്നുന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളത്. എന്ത് അടിസ്ഥാനത്തിൽ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും ഭർത്താവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam