ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു, യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു

Published : Apr 19, 2023, 12:12 PM ISTUpdated : Apr 19, 2023, 01:49 PM IST
ജോണി നെല്ലൂർ കേരള കോൺഗ്രസ്‌  വിട്ടു, യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു

Synopsis

വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും ആക്ഷേപം 

എറണാകുളം:ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.  ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. മതമേലധ്യക്ഷന്മാർക്ക്  എതിരെ പുതിയ പാർട്ടി വിമർശനം ഉന്നയിക്കില്ല. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല.കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

രാജി പ്രഖ്യാപിച്ചുള്ള കത്തിന്‍റെ പൂര്‍ണ്ണ രൂപം 

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു. അതോടൊപ്പം കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉനന്താധികാര സമിതി അംഗത്വും , 2018 മുതല്‍ വഹിച്ചുവരുന്ന യുഡിെഫ് സെക്രട്ടറി സ്ഥാ നവും രാജിവയ്ക്കുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലണ് രാജിവയ്ക്കുന്നത്. ഇക്കാലമത്രയും  നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാഹനവും  നല്‍കി സഹായിച്ച  സംസ്ഥാനത്തെ  മുഴുവന്‍  യുഡിഎഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു. എന്‍റെ രാഷ്ട്രീയ വളര്‍ച്ചയില്‍  എനിക്ക് സഹായവും സഹകരണവും  നല്‍കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളോടും പ്രവർത്തകരോടും  നന്ദിയും കടപ്പാടും അറിയിക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മപരിശോധന നല്ലതാണ്.

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു