
തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ കേസിൽ സ്വന്തം മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിൽസാ പിഴവിൽ സ്വതന്ത്രമായ വിദഗ്ധ അഭിപ്രായം രൂപീകരിക്കാനാണ് ബോർഡ് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും തേടി അടുത്ത ആഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനുള്ള തീരുമാനത്തിലാണ് ചികില്‍സാ പിഴവിന് ഇരയായ സുമയ്യ.
ഡോക്ടര്‍മാര്‍ക്കും നഴ്സമുമാര്‍ക്കും എതിരെയുള്ള കേസിൽ പൊലീസ് സ്വതന്ത്ര മെഡിക്കൽ ബോര്‍ഡിന‍്റെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഗുഢോദ്ദേശ്യത്തോടെ മനപ്പൂര്‍വം കേസിൽ കുടുക്കാനുള്ള പ്രവണതകള്‍ തടയുന്നതിന‍്റെ ഭാഗമായാണ് കോടതി ഈ നിര്‍ദേശം നല്കിയത്. ഇതിന് ചുവട് പിടിച്ചാണ് കാട്ടാക്കട സ്വദേശിനി സുമയ്യയുടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ കേസിൽ സ്വന്തം മെഡിക്കൽ ബോർഡ് രൂപീകരിക്കാനുള്ള പോലീസിന്‍റെ തീരുമാനം.
കേസന്വേഷിക്കുന്ന കണ്‍ന്‍റോണ്‍മെന്‍റ് അസി കമ്മീഷണര്‍ സ്റ്റ്യൂവാര്ട്ട് കീലര്‍. ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്‍കി. ഡി എം ഒയാണ് ബോർഡ് കൺവീനർ. ചികില്‍സാ പിഴവ് സംഭവിച്ച മേഖലയിലെ മുതിര്‍ന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും മറ്റ് അംഗങ്ങൾ. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഈ മെഡിക്കൽ ബോര്‍ഡ് റിപ്പോർട്ടിന്റെ പകര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് റഫറന്‍സിന് മാത്രമായാണ് പൊലീസ് ഉപയോഗിക്കുക. സുമയ്യയ്ക്ക്
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന്‍റെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയതില്‍ പങ്കില്ലെന്നാണ് ഡോക്ടര്‍ രാജീവ് കുമാറിന്‍റെ മൊഴി. ഗൈഡ് വയർ ജൂനിയര്‍ ഇടുന്നത് ഡോക്ടര്‍മാരുടെ ജോലിയാണെന്നും അനസ്തേഷ്യാ വിഭാഗമാണ് ഇത് ചെയ്യാറുള്ളതെന്നും രാജീവിന്‍റെ മൊഴിയില്ഡ പറയുന്നു. കത്തീറ്റര്‍ കടത്തിവിട്ട് ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇനി എന്ത് എന്ന കാര്യത്തിൽ ആശങ്കയിലാണ് സുമയ്യ. അടുത്തയാഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നൽകാൻ ആവശ്യപ്പെട്ട് കത്ത് നല്‍കാനുള്ള തീരുമാസനത്തിലാണ് കുടുംബം.