അണ്ടൂർക്കോണത്ത് ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നടപടി; ഫാർമസിസ്റ്റിന് സസ്പെൻഷൻ

Published : Oct 24, 2026, 02:44 PM IST
Medicine

Synopsis

അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. ഗുരുതരാവസ്ഥയിലായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ തുടരുകയാണ്. ബന്ധുക്കളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നടപടി. അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയ ഷിജിലയെ സസ്പെൻഡ് ചെയ്തു. മരുന്നു മാറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവാവ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. യുവാവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലേക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
ശബരിമല: നവംബർ പത്തിനുള്ളിൽ ഒരുക്കം പൂർണമാകും, തമിഴ്നാട്ടിലെ സൗജന്യമുണ്ട് ഇരുമുടിയായ സംഭവത്തിൽ കൈമലർത്തി പ്രസിഡന്റ്