എസ്എംഎ മരുന്ന് വിവാദം: ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന് പിണറായിയും ശ്രീമതിയും

Published : Oct 24, 2026, 02:36 PM IST
Pinarayi Vijayan

Synopsis

എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സർക്കാർ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പിണറായി വിജയനും പി.കെ. ശ്രീമതിയും വ്യക്തമാക്കി.

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ ആരോ​ഗ്യമന്ത്രി പി.കെ. ശ്രീമതിയും. വിഷയത്തിൽ വഴിതിരിച്ചുവിടാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. ജനറിക് മരുന്നുകൾക്ക് സിപിഎം എതിരല്ല. വിമർശിച്ചത് സർക്കാരിന്റെ വീഴ്ചകളാണെന്നും എസ്എംഎ ബാധിതരുടെ ആശങ്ക അറിയിച്ചു ഈ മാസം 12ന് ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പി.കെ. ശ്രീമതിയും കുറ്റപ്പെടുത്തി. ആരോപണത്തിന്റെ ഗൗരവം മനസ്സിലാക്കിയില്ല. അസംബന്ധമായ ആരോപണങ്ങളാണ് വരുന്നത്. ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിലും, രക്ഷാകർത്താക്കളുടെ സംശയങ്ങളിലും ആശങ്കകളുമാണ് പങ്കുവെച്ചത്. എൽ.ഡി.എഫ് ജനറിക് മരുന്നുകൾക്ക് എതിരല്ല. വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണ്.

ആരോഗ്യമന്ത്രിയുടെ മറുപടിയിലെ നിലവാരമില്ലാത്ത പരാമർശങ്ങൾക്ക് അതുപോലെ മറുപടി പറയാൻ എനിക്ക് പറ്റില്ല. എസ്.എം.എ മരുന്നിൽ സാങ്കേതിക പരിശോധനയ്ക്ക് നിർദേശം നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. വാർത്താസമ്മേളനത്തിൽ ഉയർത്തിയത് ലഘുവായ വിമർശനം മാത്രമാണെന്നും അവർ പറഞ്ഞു. ഒരു ഡോക്ടർക്കും മെഡിക്കൽ റെപ്രസന്റേറ്റീവ് ആയിട്ടോ കമ്പനിയുമായിട്ടോ ബന്ധമുണ്ടാകാൻ പാടില്ല. ക്ലിനിക്കൽ ട്രയൽ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഡോക്ടർക്ക് ഉത്തരവാദിത്തമുണ്ട്. ഈ മരുന്ന് എങ്ങനെ എസ്.എ.ടിയിൽ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണം. ക്ലിനിക്കൽ ട്രയലിനുള്ള സാമ്പിൾ മരുന്ന് എങ്ങനെ ആശുപത്രിയിൽ എത്തിയെന്നും ശ്രീമതി ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ, സർക്കാർ ഉത്തരവെങ്കിലും എടുത്തുനോക്കേണ്ടേ; കിഫ്ബി വിവാദത്തിൽ മറുപടിയുമായി തോമസ് ഐസക്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്