'കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നടപടി എടുക്കും'; ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

Published : Mar 26, 2024, 08:30 PM IST
'കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നടപടി എടുക്കും'; ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

Synopsis

ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിൻ്റെ വിവരങ്ങളും തേടി. 

പാലക്കാട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടി എടുക്കുമെന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് ഉറപ്പ് നൽകി പ്രധാനമന്ത്രി മോദി. ടി എൻ സരസുവിനെ ഫോണിൽ വിളിച്ചാണ് മോദി വിഷയത്തിൽ‌ ഉറപ്പ് നൽകിയത്. ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിൻ്റെ വിവരങ്ങളും തേടി. 

എസ്എഫ്ഐയുടെ ക്രൂരതകൾക്ക്  ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന്  ഡോ. ടി എൻ സരസു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥന്‍റെ  മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തന്‍റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു പറഞ്ഞു. 2016ല്‍ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി