വിവാഹം കഴിഞ്ഞാൽ 6 മാസം ഹണിമൂൺ കിട്ടാറുണ്ട്, ആരോ​ഗ്യവകുപ്പിന് അത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ; നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടി

Published : Jun 29, 2026, 04:07 PM ISTUpdated : Jun 29, 2026, 04:31 PM IST
K Muraleedharan

Synopsis

നഴ്സുമാരുടെ ആവശ്യം അം​ഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്സുമാരുടെ ആവശ്യം അം​ഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. മിനിമം വേതനം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ആരോ​ഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ലെന്നും കെ മുരളീധരൻ പരിഭവം പറഞ്ഞു. വിവാഹം കഴിഞ്ഞാൽ ആറുമാസം ഹണിമൂൺ കിട്ടാറുണ്ട്. ആരോഗ്യ വകുപ്പിന് അത് കിട്ടിയിട്ടില്ലെന്നായിരുന്നു കെ മുരളീധരൻ്റെ വാക്കുകൾ.

ആശുപത്രികൾക്ക് കെട്ടിടങ്ങൾ ഉണ്ട് സൗകര്യം ഇല്ലെന്നും മന്ത്രി  ചൂണ്ടിക്കാട്ടി. പല കെട്ടിടങ്ങൾക്കും ഫിറ്റ്നസ് പോലും ഇല്ല. ഇത് എല്ലാം പരിഹരിക്കും. തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സുമാർ സമരത്തിൽ നിന്ന് പിന്മാറണം. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ട്'; ലഹരിയുടെ വേരറുക്കുമെന്ന് ചെന്നിത്തല
ആലപ്പുഴ തീരദേശത്ത് കരിമണൽ സ്വകാര്യ ഖനനം ഉണ്ടാകില്ല, നിലപാടറിയിച്ച് പികെ കുഞ്ഞാലിക്കുട്ടി