
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് സംഘടിപ്പിക്കുന്ന വർണാഭമായ സമാപന ഘോഷയാത്ര നാളെ. ഘോഷയാത്രയിൽ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിൽ ഘോഷയാത്ര കാണും. ഉപരാഷ്ട്രപതിയുടെ വരവിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam