ശബരിമല സ്വർണക്കൊള്ള: `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; നടൻ ജയറാം ഇഡി ഓഫീസിൽ

Published : Feb 17, 2026, 11:17 AM ISTUpdated : Feb 17, 2026, 12:06 PM IST
jayaram

Synopsis

ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ഇഡി ചോദ്യം ചെയ്യും. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളതെല്ലാം ഇഡി ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. അത്തരമൊരു സ്ഥലത്ത് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിലെ സത്യം 100 ശതമാനവും വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് താനും എന്ന് ജയറാം പറഞ്ഞു.

കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. താൻ പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയത്. തന്നിൽ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാൽ അത് നല്ലതല്ലേ എന്നു പറഞ്ഞ ജയറാം ഇനിയും ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരും കുടുങ്ങട്ടെയെന്നും അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്നും പറഞ്ഞു. 50 വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനാണ് താനെന്നും ഇത് കടമയാണെന്നും അദ്ദേഹം ഇഡി ഓഫീസിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലാണ് ജയറാം ഹാജരായിരിക്കുന്നത്. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
മെഡിസെപ്പ് പുതിയ നിബന്ധന, ഭാഗിക എം പാനലായ സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്; വലഞ്ഞ് ഡയാലിസിസ്, കാൻസർ രോഗികൾ