മെസ്സിയെ വിളിച്ചു, കേരളത്തിലെത്തിയാൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സഖാക്കൾ മോഷ്ടിക്കുമെന്ന് ഭയം; പരിഹാസ കഥയുമായി നടൻ സലിം കുമാർ

Published : Apr 03, 2026, 06:42 PM IST
salim kumar

Synopsis

മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം.

മലപ്പുറം: കേരളത്തിൽ മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം. തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ പ്രചാരണത്തിന് എത്തിയതായിരുന്നു സലിം കുമാർ.

കോൺ​ഗ്രസിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നടൻ സലിം കുമാർ സജീവമായി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശനെ ചർച്ചക്ക് വെല്ലുവിളിക്കരുതെന്ന് സലിം കുമാർ പറഞ്ഞിരുന്നു. പുലിമടയിൽ തല വയ്ക്കരുതെന്നും മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വിഡി എഴുതിക്കുമെന്നുമാണ് സലീം കുമാർ പറഞ്ഞത്. നേരത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2001 മുതൽ ഒറ്റപ്പേര്! തുടര്‍ച്ചയായ ആറാം തവണയും പറവൂർ കോട്ട കാക്കാൻ സതീശൻ; കടുത്ത വെല്ലുവിളി ഉയര്‍‍ത്താൻ ടൈസൺ മാസ്റ്റര്‍
തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്ന സ്വരാജ്, ശവംതൂക്കികളെ വെളുപ്പിക്കാനാണ് പയ്യന്നൂർ ഫണ്ട് വിവാദത്തിൽ ചെയ്യുന്നത്; വിമർശിച്ച് കുഞ്ഞികൃഷ്ണൻ