നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യം അടിയന്തിരമായി പരി​ഗണിക്കാൻ നീക്കവുമായി അഭിഭാഷകർ

Published : Sep 26, 2024, 06:43 AM IST
നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യം അടിയന്തിരമായി പരി​ഗണിക്കാൻ നീക്കവുമായി അഭിഭാഷകർ

Synopsis

മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും.   

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിലുള്ള നടൻ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകർ. സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട്
അഭിഭാഷകർ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും. 

ഹർജി ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള ഹര്‍ജികൾ പരമാവധി വേഗത്തിൽ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. സിദ്ദിഖിനായി കേസിൽ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരാകും. മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഹാജരായേക്കും.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്