
തിരുവനന്തപുരം: വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് പഴങ്കഞ്ഞ് മുറ്റത്ത് കുഴികുത്തി ഇല വെച്ച് നൽകിയ അനുഭവം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.
പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാർ ഇക്കാര്യം പറയുന്നത്. അച്ഛന് എഫ്എസിടിയിൽ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാർ ഓർത്തെടുക്കുന്നത്. അഞ്ചുമാസം മുൻപുള്ള വീഡിയോ ഇപ്പോഴാണ് വൈറലാകുന്നതും ചർച്ചയാകുന്നതും. കൊച്ചിയിലെ ഹോട്ടൽ മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ പറയുന്നത്. എന്നാൽ, പഴയ കാലത്തെ മനുഷ്യത്വ രഹിതമായ സംഭവത്തെ വലിയ കാര്യമെന്ന മട്ടിലാണ് കൃഷ്ണകുമാർ അവതരിപ്പിക്കുന്നതെന്ന് സോഷ്യൽമീഡിയയിൽ വ്യാപക വിമർശനമുയർന്നു.
Read More.... 'അറിഞ്ഞില്ല, ആരും പറഞ്ഞില്ല'; നെഹ്റുവിന്‍റെ ചിത്രം നീക്കം ചെയ്തത് 6 മാസം മുമ്പ്, കോണ്‍ഗ്രസ് അറിയുന്നത് ഇപ്പോൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam