Asianet News MalayalamAsianet News Malayalam

'അറിഞ്ഞില്ല, ആരും പറഞ്ഞില്ല'; നെഹ്റുവിന്‍റെ ചിത്രം നീക്കം ചെയ്തത് 6 മാസം മുമ്പ്, കോണ്‍ഗ്രസ് അറിയുന്നത് ഇപ്പോൾ

മധ്യപ്രദേശ് നിയമസഭാ ഹാളിൽ മ​ഹാത്മാ ​ഗാന്ധിക്കൊപ്പം പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. അതിൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു.

MP assembly hall removed Nehru's portrait before six month, report prm
Author
First Published Dec 20, 2023, 8:50 AM IST

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ ഹാളിൽ നിന്ന് നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയിട്ട് ആറുമാസമായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിന് ശേഷമാണ് കോൺ​ഗ്രസ് പ്രതികരിച്ചത്. ആറുമാസമായി ചിത്രം നീക്കിയത് കോൺ​ഗ്രസ് അം​ഗങ്ങൾ അറിഞ്ഞില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആറുമാസം മുമ്പേ ചിത്രം നീക്കിയെന്ന് നിയമസഭാ അധികൃതർ വ്യക്തമാക്കി.

മധ്യപ്രദേശ് നിയമസഭാ ഹാളിൽ മ​ഹാത്മാ ​ഗാന്ധിക്കൊപ്പം പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. അതിൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. ഈ സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങളിൽ വാർത്തയായത്. പിന്നാലെ കോൺ​ഗ്രസ് പ്രതിഷേധവുമായി എത്തി. അംബേദ്കറുടെ ചിത്രം സ്ഥാപിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ നെഹ്റുവിന്റെ ചിത്രം പുഃനസ്ഥാപിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. 

Read more..... നെഹ്റു ഔട്ട്, അംബേദ്കർ ഇൻ; മധ്യപ്രദേശ് നിയമസഭയിൽ നിന്ന് നെ​ഹ്റുവിന്റെ ചിത്രം നീക്കി, എതിർപ്പുമായി കോൺ​ഗ്രസ്

മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് വരെ കോൺഗ്രസ് എംഎൽഎമാരിൽ നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നാണ് കൗതുകം. കഴിഞ്ഞ ദിവസമാണ് കമൽനാഥ് പോലും ചിത്രം നീക്കിയതിനെതിരെ ട്വീറ്റ് ചെയ്തത്. മഹാനായ സ്വാതന്ത്ര്യ സമര സേനാനി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള നെഹ്റുവിന്റെ ഛായാചിത്രം നിയമസഭയിൽ നിന്ന് നീക്കം ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ഭീംറാവു അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ബാബാ സാഹിബിന്റെ ഛായാചിത്രം നിയമസഭയിൽ മാന്യമായ ഒരു സ്ഥലത്ത് സ്ഥാപിക്കാമായിരുന്നു, എന്നാൽ ഇതിനായി നെഹ്‌റുവിന്റെ ചിത്രം ബോധപൂർവം നീക്കം ചെയ്‌തെന്നും കമൽനാഥ് പ്രതികരിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios