
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാൻ അനുമതി തേടി അഭിഭാഷക ടി ബി മിനി. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി അഡ്വക്കേറ്റ് ജനറലിന് ഇത് സംബന്ധിച്ച് അപേക്ഷ നൽകി. നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തിയ ജഡ്ജി ഹണി എം വർഗീസിനെതിരെയാണ് കോടതി അലക്ഷ്യ നടപടി നൽകാൻ ഒരുങ്ങുന്നത്. നടിയുടെ അഭിഭാഷക ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് കോടതിയിൽ വന്നതെന്നും വന്നപ്പോൾകോടതി മുറിയിൽ ഇരുന്നു പതിവായി ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശങ്ങൾക്കെതിരെയാണ് നടപടി. നേരത്തെ അഡ്വ.ടി ബി മിനി, ജഡ്ജിയുടെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. കേസിലെ കോടതി അലക്ഷ്യനടപടികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ടി ബി മിനിക്കെതിരെ ജഡ്ജി അഭിഭാഷകക്കെതിരെ ഗുരുതര പരാമർശങ്ങൾ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam