നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം തടവ്

Published : Jun 09, 2022, 10:13 AM IST
നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം തടവ്

Synopsis

പെൺകുട്ടിയെ എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജിൽ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു കേസ്. ജഡ്ജി കെ സോമനാണു പ്രതിക്ക് ശിക്ഷ വിധിച്ചത്.

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒൻപതാം പ്രതിയെ മറ്റൊരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി സനൽ കുമാറിനെയാണ് (45) എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു. 2013ൽ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി.  പെൺകുട്ടിയെ എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജിൽ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു കേസ്. ജഡ്ജി കെ സോമനാണു പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ സരുൺ മാങ്കറ എന്നിവർ ഹാജരായി. 

പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ നാല് ദിവസത്തിന് ശേഷം കളമശേരി പൊലീസ് പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.  ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റർ ചെയ്ത വിവാഹത്തട്ടിപ്പു കേസിൽ അറസ്റ്റിലായിരുന്നു. ജയിലിൽ വെച്ചാണ് പൾസർ സുനിയെ സനൽകുമാർ പരിചയപ്പെടുന്നത്. ജയിലിനുള്ളിൽ പൾസർ സുനിക്കു നടൻ ദിലീപിനോടു സംസാരിക്കാൻ സംവിധായകൻ നാദിർഷയുടെ ഫോണിലേക്കു വിളിക്കാൻ സഹായിച്ചത് സനൽകുമാറാണെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.  ഫോൺ ഒളിപ്പിച്ചതും സനൽകുമാറാണെന്ന് പൊലീസ് പറഞ്ഞു. ഫോൺ സനൽകുമാറിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. തുടർന്നാണ്  നടിയെ പീഡിപ്പിച്ച കേസിൽ സനൽകുമാറിനെ ഒമ്പതാം  പ്രതിയാക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം