
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Attack case) ദിലീപിന് (Dileep) അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ മുൻ ഓഫീസ് സ്റ്റാഫ് ഭീഷണിപ്പെടുത്തിയ കേസിൽ, ക്രൈംബ്രാഞ്ചിനെതിരെ മാപ്പുസാക്ഷി കോടതിയിൽ കാസർകോട് സ്വദേശിയായ വിപിൻ ലാലാണ് ഹൊസ്ദുർഗ് കോടതിയെ സമീപിച്ചത്.
ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും അന്വേഷണം തുടങ്ങി ഒരു വർഷമായിട്ടും കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഹൊസ്ദുർഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി ഈ മാസം 28ന് പരിഗണിക്കും.
മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല. ലോക്കൽ പൊലീസ് കൃത്യമായി അന്വേഷിച്ച കേസിൽ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹർജിയിൽ വിപിൻ ലാൽ ആരോപിക്കുന്നു. കേസിൽ നേരത്തെ ബേക്കൽ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടിയാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ 2020 ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ. പ്രതികൾ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടിക്കൂടുകയാണ്..തുടർന്ന് വായിക്കാം പ്രതികൾ സാധാരണക്കാരല്ല, ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ പിന്നെ കേസന്വേഷിച്ചിട്ട് കാര്യമില്ല', പ്രോസിക്യൂഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam