നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി, ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

Published : Nov 19, 2020, 12:51 PM IST
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി, ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

Synopsis

മാപ്പുസാക്ഷി വിപിൻ ലാലിന്റെ അയൽവാസിയായ യുവതി ഡിവൈഎസ്പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നൽകി.

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലാണ്  ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്നത്. മാപ്പുസാക്ഷി വിപിൻ ലാലിന്റെ അയൽവാസിയായ യുവതി ഡിവൈഎസ്പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നൽകി.

നവംബർ 5ന് പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യത്തിനായി കാസർകോട്ട്  സെഷൻസ് കോടതിയെ സമീപിച്ച പ്രദീപ് കുമാറിനോട് ഇന്ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അത് നടക്കില്ല, കോൺഗ്രസിന്‍റെ ഓഫർ തള്ളി കേരള കോൺഗ്രസും കാപ്പനും', മന്ത്രി തർക്കത്തിൽ യുഡിഎഫിൽ പ്രതിസന്ധി കനക്കുന്നു; നാളെ അന്തിമ തീരുമാനം
അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം, ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി