Actress Assault case : നടിയെ ആക്രമിച്ച കേസില്‍ പ്രതിസന്ധി; സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

Published : Dec 29, 2021, 10:57 PM ISTUpdated : Dec 29, 2021, 11:22 PM IST
Actress Assault case : നടിയെ ആക്രമിച്ച കേസില്‍ പ്രതിസന്ധി; സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

Synopsis

വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണ ആണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്.

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ (Actress Attack Case) അസാധാരണ പ്രതിസന്ധി. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special Prosecutor) അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് കൈമാറി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചിരുന്നത്.

നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിക്കുന്നത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. 

അതേ സമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഇക്കാര്യം നാളെ കോടതി പരിഗണിക്കും.

ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ തുടർ അന്വേഷണം ആവശ്യപ്പെട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. നെടുമ്പാശേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യക സംഘത്തിലെ ഡിവൈഎസ്പി ബൈജു പൗലോസ് ആണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ്റെ അപേക്ഷയിൽ വിചാരണ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

 

 

 

,..

 

 

 

നടൻ ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടർ അന്വേഷണം നടത്താനുള്ള പൊലീസിൻ്റെ തീരുമാനം. ദിലീപിന് ഒന്നാം പ്രതി സുനിയുമായി  അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ചു പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യ പ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.നെടുമ്പാശേരി പൊലീസിന് ലഭിച്ചു പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യക സംഘം DySP ബൈജു പൗലോസ് ആണ് അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ്റെ അപേക്ഷയിൽ വിചാരണ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വിചാരണ കോടതിയുടെ ഇടപെടലുകളിൽ അതൃപ്തി രേഖപ്പെടുത്തി സ്പെഷൽ പ്രോസിക്യൂട്ടർ വി എൻ അനിൽകുമാർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയി. അദ്ദേഹം രാജി സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്. കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ അനുമതി നിഷേധിച്ച വിചാരണ കോടതി നടപടിക്ക് എതിരെ പ്രോസിക്ഷൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്.ഇതിനിടെ ആണ് പുതിയ നീക്കങ്ങൽ.

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം