
തൃശൂർ: ഹൈക്കോടതി കടുപ്പിച്ചതോടെ തലയൂരാൻ മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. സാങ്കേതിക പ്രശ്നം മൂലമാണ് ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നതെന്ന് ലൈംഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇന്ന് രാവിലെയാണ് റിലീസ് ഓഡർ എത്തിയത്. ഇന്നലെ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് സാങ്കേതിക പ്രശ്നമാണെന്ന് അറിഞ്ഞതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ജയിൽ മോചിതനായ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബോബി.
മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ ഇതിനായി ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഇനി ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ ഉണ്ടാവില്ല. നിരുപാധികം മാപ്പുപറയുന്നു. ഈ പ്രശ്നങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല. ഒരാളെ വേദനിപ്പിക്കാൻ മനപ്പൂർവ്വം ഒന്നും പറഞ്ഞിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
'പൊലീസാണ്, നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്'; ഇങ്ങനെയൊരു ഫോൺ വന്നാലോ? വീഡിയോയുമായി യുവാവ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam