നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പോക്സോ കേസുകള്‍ക്കായി ആരംഭിക്കുന്ന പ്രത്യേക കോടതിയില്‍

Published : Jul 10, 2019, 05:02 PM ISTUpdated : Jul 10, 2019, 05:19 PM IST
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പോക്സോ കേസുകള്‍ക്കായി ആരംഭിക്കുന്ന പ്രത്യേക കോടതിയില്‍

Synopsis

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കൊച്ചിയിൽ പുതിയതായി ആരംഭിക്കുന്ന പ്രത്യേക കോടതിയിൽ നടക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കൊച്ചിയിൽ പുതിയതായി ആരംഭിക്കുന്ന പ്രത്യേക കോടതിയിൽ നടക്കും. പോക്സോ കേസുകള്‍ പരിഗണിക്കാനായി പ്രത്യേക കോടതി ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. 

വനിതാ ജഡ‍്ജിയുളള ഈ കോടതിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടത്താനുള്ള അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടപടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.  പുതിയ കോടതിക്കായി 13 തസ്തികകളും സർക്കാർ അനുവദിച്ചു. 

പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എൻആർകെ  ഇൻവെസ്റ്റ്മെൻറ് കമ്പനി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. ലോകകേരളസഭയുടെ സ്റ്റാൻറിംഗ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി