ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി; സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

Published : Aug 19, 2024, 02:27 PM IST
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി; സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

Synopsis

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന് നടി രഞ്ജിനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി. ഡിവിഷൻ ബെഞ്ച് കേസ് തള്ളിയതിന് പിന്നാലെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹ‍ർജി ഫയൽ ചെയ്യാൻ നിർദ്ദേശം നൽകിയ കോടതി, സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന് വ്യക്തമാക്കി. നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ ഹർജിയും ഡിവിഷൻ ബെഞ്ചിൻ്റെ മുന്നിലേക്ക് എത്തിയില്ല. ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം. ആക്ടിങ് ചീഫ് ജസ്റ്റിസിനെ ചേംബറിൽ ചെന്ന് കാണാൻ സജിമോനും അഭിഭാഷകനും അനുമതി ഉണ്ടായിരുന്നെങ്കിലും ഇവർ അതിന് തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും