പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് പിന്നാലെ പൊലീസ്

Published : Jun 26, 2020, 06:07 AM ISTUpdated : Jun 26, 2020, 06:12 AM IST
പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് പിന്നാലെ പൊലീസ്

Synopsis

അടുത്ത ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി രേഖപ്പെടുത്തും. ഇതോടൊപ്പം ബ്ലാക്മെയിലിങ്ങിനിരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്.

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം. കേസിൽ നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പേർ‍ ഇനിയും പിടിയിലാകാൻ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

അടുത്ത ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി രേഖപ്പെടുത്തും. ഇതോടൊപ്പം ബ്ലാക്മെയിലിങ്ങിനിരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്. സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.

ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്നും കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്നും ഷംന പറയുന്നു. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നാണ് നടി പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം
'രണ്ടുകോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല'; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്