ഹേമ കമ്മിറ്റി; മൊഴി നൽകിയ നടിയോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്

Published : Jan 27, 2025, 08:42 PM IST
ഹേമ കമ്മിറ്റി; മൊഴി നൽകിയ നടിയോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്

Synopsis

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ചിരുന്നു നടിക്കാണ് നോട്ടീസ് ലഭിച്ചത്

ദില്ലി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിയോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്. 29 ആം തീയ്യതി തിരുവനന്തപുരം ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ ആണ് നോട്ടീസ്. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ 183 ആം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാകാൻ ആണ് നിർദേശം. 

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ചിരുന്നു നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്റെ പകർപ്പ് താരത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിക്ക് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് എതിരെ നടക്കുന്ന അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജിയിൽ  ഇന്ന് ഉത്തരവ് നൽകുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത് എന്നാൽ ഇന്ന് കോടതി ഉത്തരവ് ഇറക്കിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും