Latest Videos

വിഴിഞ്ഞം പദ്ധതി: സർക്കാരിനെതിരെ കോടതീയലക്ഷ്യവുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

By Web TeamFirst Published Sep 14, 2022, 8:42 PM IST
Highlights

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ നേരത്തെ  ബ‌ഞ്ച് ഉത്തരവിട്ടിരുന്നു

കൊച്ചി: സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാകാത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. പോലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹർജിയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ നേരത്തെ  ബ‌ഞ്ച്  ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഹർജി ജസ്റ്റിസ് അനുശിവരാമൻ നാളെ പരിഗണിക്കും.  

അതേസമയം വൻകിട പദ്ധതികൾ നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങൾ നടത്തുന്നതിന് സർക്കാർ സ്ഥിരം സമിതികൾ രൂപീകരിക്കണമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കെആർഎൽസിസി യുടെ നേതൃത്വത്തിലുള്ള ജനബോധനയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം മൂലമ്പള്ളിയിൽ നിന്ന് തുടങ്ങിയ യാത്ര ഞായറാഴ്ച വിഴി‍‍‍ഞ്ഞത്താണ് സമാപിക്കുക. തീരവാസികളുടെ ദു:ഖത്തിൽ നിന്നുള്ള പ്രതിഷേധം അതിശക്തമായിരിക്കുമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 

click me!