സുനിൽകുമാറിന് കാഴ്ച പ്രശ്നമില്ല, ഒന്നും കാണുന്നില്ലെന്നത് കള്ളം; മധുകേസ് സാക്ഷിയുടെ നേത്രപരിശോധനാ റിപ്പോർട്ട്

Published : Sep 14, 2022, 08:05 PM ISTUpdated : Sep 14, 2022, 08:10 PM IST
സുനിൽകുമാറിന് കാഴ്ച പ്രശ്നമില്ല,  ഒന്നും കാണുന്നില്ലെന്നത് കള്ളം; മധുകേസ് സാക്ഷിയുടെ നേത്രപരിശോധനാ റിപ്പോർട്ട്

Synopsis

ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന അട്ടപ്പാടി മധു കേസിലെ ഇരുപത്തിയൊമ്പതാമത്തെ സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെട്ടലുണ്ടായത്. 

പാലക്കാട് : അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റിയ സാക്ഷിക്ക് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് പ്രാഥമിക നേത്ര പരിശോധനാ റിപ്പോര്‍ട്ട്. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ സുനിൽ കുമാറിന് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. വിശദമായ റിപ്പോർട്ട്‌ അടുത്ത ദിവസം വിചാരണക്കോടതിയിൽ ഹാജരാക്കും. ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന അട്ടപ്പാടി മധു കേസിലെ ഇരുപത്തിയൊമ്പതാമത്തെ സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെട്ടലുണ്ടായത്. 

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി കോടതിയിൽ സുനിൽ തിരുത്തി. ഇതോടെ, പ്രോസിക്യൂഷൻ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നൽകുകയും ചെയ്തു. 

read more  അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി 

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സാക്ഷിയായ സുനിൽ കുമാര്‍ നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പാലക്കാട് ആശുപത്രിയിൽ വെച്ച് പരിശോധന നടന്നത്.

read more  'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

അതിനിടെ കോടതിയിൽ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്ന സുനിൽകുമാറിനെതിരെ കൂറുമാറിയതോടെ വനം വകുപ്പ് നടപടിയെടുത്തത്. ഇതോടെ കൂറു മാറിയതിന് പിരിച്ചു വിട്ട വനം വച്ചർമാർ നാലായി. ഇന്ന് വിസ്തരിച്ച 31 ആം സാക്ഷി ദീപുവും കോടതിയിൽ മൊഴിമാറ്റി. ഇതോടെ ആകെ കൂറുമാറിയവർ 16 ആയി .

read more കൂറുമാറിയ സുനിൽ കുമാറിന്റെ കാഴ്ച പരിശോധിപ്പിച്ച് കോടതി, പിന്നാലെ പിരിച്ച് വിട്ട് വനംവകുപ്പ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുൽ മറക്കരുത്, സിജെപി ആക്ഷേപം ഉന്നയിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയെന്ന് കെവി തോമസ്
മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി