
ആലപ്പുഴ : ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകി എ ഡി ജിപി എംആർ അജിത് കുമാർ. ഡിജിപിക്ക് വിശദീകരണം എഴുതി നൽകുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി ചേരാനിരിക്കെ സർക്കാരിന്‍റെ തുടർനടപടി നിർണായകമാണ്. എസ്ഐടി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഈ മാസം 16ന് ഡിജിപി വിശദീകരണം തേടിയത്. 21ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയ ശേഷം മറുപടി നൽകാമെന്നാണ് അജിത് കുമാർ ഡിജിപിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇന്ന് മറുപടി നൽകിയത്. അജിത് കുമാറിൻെറ മറുപടി കൂടി പരിശോധിച്ച ശേഷമായിരിക്കും ഡിജിപി സർക്കാറിന് ശുപാർശ നൽകുക. അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ശുപാർശ സർക്കാരിന് മുന്നിലേക്ക് എത്തുന്നത്. റിപ്പോർട്ടും റിപ്പോർട്ടിന്മേൽ സർക്കാറിൻറെ തുടർനടപടിയുമാണ് നിർണായകം.
അജിത് കുമാറിനെ രക്ഷിക്കാൻ സര്‍ക്കാരിൽ ശ്രമമോ?
രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിയിൽ അജിത് കുമാറിനെ രക്ഷിക്കാൻ സര്‍ക്കാരിൽ ശ്രമമോയെന്ന ആരോപണവും സംശയവും കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് എസ്ഐടി പുതുക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. അജിത് കുമാറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് നൽകിയതെന്നാണ് വിവരം. പിണറായിയുടെ ഗണ്‍മാനെ രക്ഷിക്കാൻ കേസ് ഡയറി തിരുത്തിയപ്പോള്‍ ഓഫീസിൽ അജിത് കുമാര്‍ ഉണ്ടായിരുന്നില്ലെന്നതിൽ ഉള്‍പ്പടെയാണ് സംശയമാണ് ഉയര്‍ത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam