കേരളത്തിലും ആളിക്കത്തി പ്രതിഷേധം; ലോക്ഭവനിലേക്ക് മാർച്ച്, ട്രെയിൻ തടഞ്ഞും റോഡ് ഉപരോധിച്ചും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Published : Jul 21, 2026, 10:19 PM IST
Congress Protest in Kerala

Synopsis

ദില്ലിയിലെ പൊലീസ് നടപടിക്കെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും കൊച്ചിയും കോഴിക്കോടും കണ്ണൂരിലും പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലറങ്ങി.

തിരുവനന്തപുരം: ദില്ലിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ അടക്കം വിവിധയിടങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലറങ്ങി. മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുനിന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോക്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ എം ലിജു, കെ എ തുളസി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കോഴിക്കോട് ഡിസിസിയിൽനിന്ന് പ്രതിഷേധ മാർച്ചുമായെത്തിയ പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വി ടി സൂരജ് എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജീപ്പ് തടഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലും കായംകുളത്തും ട്രെയിൻ തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു. വയനാട് കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ദില്ലി പൊലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

തിരുവനന്തപുരത്ത് എഐവൈെഫ് മാർച്ച്

തിരുവനന്തപുരത്ത് എജി ഓഫീസിലേക്ക് എഐവൈെഫ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാർലമെൻ്റിൽ മാർച്ചിൽ പങ്കടുത്ത എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു എഐവൈെഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. പരീക്ഷ ക്രമക്കേടിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തെ മികച്ച ജിസിസി കേന്ദ്രമാക്കുക ലക്ഷ്യമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി; ഇൻഫോപാർക്കും എഎൻഎസ്ആറും തമ്മിൽ ധാരണാപത്രം കൈമാറി
വിഎസിന് പകരം വിഎസ് മാത്രം, അനുസ്മരിച്ച് പിണറായി; ദില്ലി സമരത്തിൽ കേന്ദ്രത്തിന് വിമർശനം, 'കേന്ദ്രത്തിനെതിരെ യുഡിഎഫ് സർക്കാർ അരയക്ഷരം മിണ്ടുന്നില്ല'