എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി; എഡിജിപി എസ്‍ ശ്രീജിത്തിനെ നിയമിച്ചു

Published : Oct 15, 2024, 11:03 PM ISTUpdated : Oct 15, 2024, 11:05 PM IST
എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി; എഡിജിപി എസ്‍ ശ്രീജിത്തിനെ നിയമിച്ചു

Synopsis

ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി. പുതിയ കോ-ഓര്‍ഡിനേറ്ററായി എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. 

നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്‍റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്തിനെ ശബരിമല പൊലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡും കത്ത് നൽകിയിരുന്നു.
 

അമേരിക്കയിൽ മലയാളിക്ക് ജോലി സ്ഥലത്ത് വെച്ച് വെടിയേറ്റു; സഹപ്രവര്‍ത്തകൻ പൊലീസ് കസ്റ്റഡിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം