അമേരിക്കയിലെ മിനസോട്ടയിലെ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മലയാളിയായ റോയ് വര്‍ഗീസിനാണ് വെടിയേറ്റത്. സംഭവത്തിൽ പോസ്റ്റൽ വകുപ്പിലെ മറ്റൊരു ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂയോര്‍ക്ക്: അമേരിക്കയിൽ മലയാളിക്ക് വെടിയേറ്റു. അമേരിക്കയിലെ മിനസോട്ടയിലെ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മലയാളിയായ റോയ് വര്‍ഗീസിനാണ് വെടിയേറ്റത്. 50വയസുകാരനായ റോയ് വര്‍ഗീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോയ് വര്‍ഗീസിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനാണ് റോയ് വര്‍ഗീസിനുനേരെ വെടിയുതിര്‍ത്തത്. സംഭവത്തിൽ 28കാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോലി സ്ഥലത്ത് വെച്ചാണ് റോയ് വര്‍ഗീസിന് വെടിയേറ്റത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാർത്ഥികളായി

Asianet News Live | Kannur ADM Death | ADM Naveen Babu | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്