'റാം മാധവിനെ എഡിജിപി കണ്ടത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം', സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണം: പ്രതാപൻ

Published : Sep 07, 2024, 03:55 PM ISTUpdated : Sep 07, 2024, 04:00 PM IST
'റാം മാധവിനെ എഡിജിപി കണ്ടത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം', സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണം: പ്രതാപൻ

Synopsis

ഇതിന് പ്രത്യുപകരമായി കരുവന്നൂർ ബാങ്ക് അഴിമതി അനേഷണവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഇഡി അനേഷണവും കേന്ദ്രസർക്കാർ അട്ടിമറിച്ചു....

തൃശൂർ: ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ ആർ എസ് എസ് നേതൃത്വവുമായി രഹസ്യബാന്ധവമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി പി എം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റ് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. ആർ എസ് എസ് നേതാവ് റാം മാധവിനെ തൃശൂരിലെത്തി എ ഡി ജി പി കണ്ടത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. ബി ജെ പിക്ക് തൃശൂരിൽ ജയിക്കാൻ സൗകര്യമൊരുകണമെന്നും, തൃശൂർ പൂരം അലങ്കോലമാക്കി ഹൈന്ദവ വികാരം കത്തിച്ച് ബി ജെ പി  സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെന്ന ആർ എസ്എസ് ആവശ്യം കമ്മീഷണറെ മുന്നിൽ നിർത്തി തൃശൂർപൂരം അലങ്കോലമാക്കി എ ഡി ജിപി സാധ്യമാക്കി കൊടുത്തെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു.

ഇതിന് പ്രത്യുപകരമായി കരുവന്നൂർ ബാങ്ക് അഴിമതി അനേഷണവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഇഡി അനേഷണവും കേന്ദ്രസർക്കാർ അട്ടിമറിച്ചു. തിരഞ്ഞെടുപ്പ്കാലത്ത് ഇ ഡിയുടെ കരുവന്നൂർ അന്വേഷണ നാടകം സജീവമായിരുന്നുവെന്നും പ്രതാപൻ ചൂണ്ടികാട്ടി. തിരഞ്ഞെടുപ്പിന് ശേഷം കരുവന്നൂർ അന്വേഷണം എവിടെയെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷാവലയത്തെ ഒഴിവാക്കി മുഖ്യമന്ത്രി തന്നെ തൃശൂരിൽ നേരിട്ടെത്തി ജില്ലയിലെ തന്റെ ഇഷ്ടക്കാരായ ജില്ലാ നേതൃത്വത്തെ കൊണ്ട് സി പി എം കേഡർ വോട്ടുകൾ ബി ജെ പിക്ക് നൽക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയിരുന്നു. ഇത് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് സി പി എം വ്യക്തമാക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. സംഘപരിവാറിന് വേണ്ടി കോൺഗ്രസിനും ,മത ന്യൂനപക്ഷങ്ങൾക്കെതിരെയും കുപ്രചരണം നടത്തുന്ന മറുനാടൻ മലയാളി ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച എ ഡി ജി പി നിലപാട് ആർ എസ് എസ് നിർദ്ദേശപ്രകാരമായിരുന്നു. വർഗീയ വാദികളെ സംരക്ഷിക്കുന്ന നിലപാടിലേക്ക് അഭ്യന്തരവകുപ്പ് അധഃപതിച്ചെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. 

അതേസമയം തൃശ്ശൂർ പൂരം കലക്കിയതിൽ ജ്യൂഡിഷൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. എ ഡി ജി പി എം.ആർ അജിത്ത് കുമാറിൻ്റെ ആർ എസ് എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടി എൻ പ്രതാപൻ എം പി ഉപവാസം നടത്തിയപ്പോൾ താനാണ് അത് ഉദ്ഘാടനം ചെയ്തതെന്നും മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചെന്നും മുരളീധരൻ ചൂണ്ടികാട്ടി. തൃശ്ശൂർ പൂരം കലക്കാൻ വളരെ മുൻപ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആർ എസ് എസ് നേതാവിനെ കാണാൻ എം.ആർ അജിത്ത് കുമാറിനെ പറ‌ഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരിൽ ബി ജെ പിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസിൽ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

തിരുവോണ ദിവസം പരീക്ഷ! മാറ്റിവയ്ക്കണമെന്ന് കെസി, 'ഒരുപാട് പേരുടെ അവസരം നഷ്ടമാകും', കേന്ദ്രത്തിന് കത്ത് നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യ വകുപ്പിന്‍റെ കർശന നിർദേശം; ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം
ശബരിമല സ്വർണക്കൊള്ള: അന്വേഷണം സിബിഐയെ ഏൽപ്പിക്കണം; കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വി മുരളീധരൻ