ഇപിയുടെ ആത്മകഥ ചോർച്ച: പുതിയ പരാതിവേണ്ട, നിലവിലെ പരാതിയിൽ കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം

Published : Dec 30, 2024, 02:23 PM IST
ഇപിയുടെ ആത്മകഥ ചോർച്ച: പുതിയ പരാതിവേണ്ട, നിലവിലെ പരാതിയിൽ കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം

Synopsis

പ്രാഥമിക റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിലാണ് നിർദ്ദേശം.DC ബുക്സിൽ നിന്നും ആത്മകഥ ചോർന്നുവെനായിരുന്നു കണ്ടത്തൽ

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റെ  ആത്മകഥ ചോർച്ചയില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള ADGP യുടെ നിർദ്ദേശം.കോട്ടയം Sp ക്കാണ് നിർദ്ദേശം നൽകിയത്.പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.പുതിയ പരാതിവേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.DC ബുക്സിൽ നിന്നും ആത്മകഥ ചോർന്നുവെനായിരുന്നു കണ്ടത്തൽ.പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാർ ചോർത്തിയെന്നായിയുന്നു കോട്ടയം Sp യുടെ കണ്ടെത്തൽ.വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കും

വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുരത്ത് വന്നത് വൻ വിവാദമായിരുന്നു.ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ.  പക്ഷെ ഇപിയുടെ ആത്മക്ഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.ഡിസിയിലെ പ്രസിദ്ധികരണ വിഭാഗം മേധാവി എവി  ശ്രീകുമാര് ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.  ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻറെ വാദം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും
സത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രാഖ്യാനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ