'പല സ്ഥലങ്ങളിലും മദ്യപിച്ച് പൊലീസുകാർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്'; ഇവർക്കെതിരെ നടപടിയെടുക്കണം

Published : Sep 25, 2023, 08:36 AM ISTUpdated : Sep 25, 2023, 12:55 PM IST
'പല സ്ഥലങ്ങളിലും മദ്യപിച്ച് പൊലീസുകാർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്'; ഇവർക്കെതിരെ നടപടിയെടുക്കണം

Synopsis

പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു.   

തിരുവനന്തപുരം: മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്  പുതിയ ഉത്തരവ്. മദ്യപിച്ചെത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. 

കണ്ടല സഹകരണ ബാങ്കിലേത് 57 കോടിയിലധികം രൂപയുടെ തട്ടിപ്പ്, നഷ്ടം ഭരണസമിതിയിൽ നിന്ന് തിരിച്ച് പിടിക്കാൻ നിർദേശം

ഈ മാസം 23ന് എഡിജിപി ഇറക്കിയ സർ്കുലറിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. മദ്യിപിച്ച് ജോലിക്കെത്തിയ ഉദ്യോ​ഗസ്ഥരുടെ പരാക്രമങ്ങൾ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോ​ഗിച്ച് ജോലിക്കെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സർക്കുലർ. ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തിൽ ലഹരി ഉപയോ​ഗിക്കുന്നവരെ തിരിച്ചറിയണം. അവർക്ക് വേണ്ട ചികിത്സയോ മറ്റോ മൽകണം. യോ​ഗങ്ങളിൽ പ്രശ്നങ്ങൾ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോ​ഗസ്ഥർ ഇതിൽ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. 
സംതൃപ്തിയിൽ മാരുതിക്കും മുന്നിൽ ഒരു വിദേശി! അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്; ബൈക്കുകളിൽ മുമ്പനായി ഹോണ്ട

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി