കിഫ്ബിക്ക് കീഴിൽ 257 കോടി ചെലവിൽ തയ്യാറാവുന്ന സർജ്ജിക്കൽ ബ്ലോക്കാണ് ഇവയിൽ പ്രധാനപ്പെട്ടത്. 33642 ചതുരശ്ര മീറ്ററിൽ 526 കിടക്കകളും 44 ഐസിയും കിടക്കകളും 014 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുമടക്കമുള്ള സംവിധാനമാണ് സർജ്ജിക്കൽ ബ്ലോക്കിൽ ഉൾപ്പെടുന്നത്.

കോട്ടയം: വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്. 10 വർഷത്തിനുള്ളിൽ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബിക്ക് കീഴിൽ 257 കോടി ചെലവിൽ തയ്യാറാവുന്ന സർജ്ജിക്കൽ ബ്ലോക്കാണ് ഇവയിൽ പ്രധാനപ്പെട്ടത്. 33642 ചതുരശ്ര മീറ്ററിൽ 526 കിടക്കകളും 44 ഐസിയും കിടക്കകളും 014 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുമടക്കമുള്ള സംവിധാനമാണ് സർജ്ജിക്കൽ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 256 സ്ലൈസ് സിടി സ്കാൻ, 3 ടെസ്ല എംആർഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ എന്നിവയും സർജ്ജിക്കൽ ബ്ലോക്കിലുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

123 കോടി ചെലവിൽ നിർമ്മിച്ച മെയിൻ ഗേറ്റും ഇന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കോട്ടയം മെഡിക്കൽ കോളോജിന് 7.88 കോടി രൂപ ചെലവിലാണ് കാത്ത് ലാബ് നിർമ്മിച്ചത്. രണ്ടാമത്തെ കാത്ത് ലാബാണ് ഇത്. 64.57 ലക്ഷം രൂപ ചെലവിൽ സ്കിൻ ബാങ്കും കോട്ടയം മെഡിക്കൽ കോളേജിൽ സഡ്ഡമായിട്ടുണ്ട്. പൊള്ളൽ പരിചരണ വിഭാഗത്തോട് ചേർന്നാണ് ആധുനിക സൌകര്യങ്ങളോട് കൂടിയ ചർമ്മ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്.സംസ്ഥാനത്തെ രണ്ടാമത്തെ ചർമ്മ ബാങ്ക് കൂടിയാണ് ഇത്. 

പാരമെഡിക്കൽ വിദ്യാർത്ഥികൾക്കായി 6 കോടി ചെലവിൽ ഹോസ്റ്റലിന്റെ ഒന്നാം ഘട്ടവും മെഡിക്കൽ കോളേജിൽ പൂർത്തിയായി. 5290 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ 200 കിടക്കകൾ സജ്ജമാക്കാനുള്ള മുറികളും റീഡിംഗ് റൂം, ഡൈനിംഗ് ഹാൾ, കിച്ചൺ, ശുചിമുറികൾ, അതിഥി മുറികൾ, ലിഫ്റ്റ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഇതടക്കം പത്തിലേറെ പദ്ധതികളാണ് കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജമായിട്ടുള്ളത്. പത്ത് വർഷത്തിനുള്ളിൽ 1200 കോടിയുടെ പദ്ധതിയുമായി മെഡിക്കൽ കോളേജിന്റെ സുവർണ കാലഘട്ടമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം