സർക്കാരിന് തിരിച്ചടി: ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

Published : Apr 12, 2024, 09:26 PM IST
സർക്കാരിന് തിരിച്ചടി: ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

Synopsis

ട്രിബ്യൂണൽ നിർദ്ദേശം മറികടന്ന് ലിസ്റ്റ് ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. 

തിരുവനന്തപുരം: ഹയർസെക്കണ്ടറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ  പേരിലാണ് നടപടി. ഹോം സ്റ്റേഷൻ ലിസ്റ്റും അദേഴ്സ് ലിസ്റ്റും ട്രിബ്യൂണൽ റദ്ദാക്കി. ഒരു മാസത്തിനകം കരട് പട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചു. ജൂൺ ഒന്നിന് മുമ്പ് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കണം. ട്രിബ്യൂണൽ നിർദ്ദേശം മറികടന്ന് ലിസ്റ്റ് ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. സ്വന്തം നിലക്ക് ഉത്തരവിറക്കിയ സർക്കാറിന് ട്രിബ്യൂണൽ ഉത്തരവ് തിരിച്ചടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ