
പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ഗുരുതരമായ നിലയിൽ തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ എക്സൈസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചു. ഇവിടെ ഇൻസ്പെക്ടർ അടക്കം നാല് പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാർ അടക്കം ഒൻപത് ജീവനക്കാർ നിരീക്ഷണത്തിലാണ്. രണ്ട് വാർഡുകളിലെ മൂന്ന് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ അടക്കം 50 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഇതിന് പുറമെ രണ്ട് വാർഡുകളിലെ രോഗികളോടും കൂട്ടിരിപ്പുകാരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. ഏതാണ്ട് 250 പേർ ഇത്തരത്തിൽ നിരീക്ഷണത്തിൽ പോകണം.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദത്തിലെ അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, സമ്പർക്കത്തിലുള്ള അന്തേവാസികളുടേയും ജീവനക്കാരുടേയും ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. ഇതിനായി സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ അടിയന്തര യോഗം ചേർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam