
പത്തനംതിട്ട: അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചിറ്റയം ഗോപകുമാറിന്‍റെ ഭാര്യക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎയുടെ ഡ്രൈവർക്കും പിഎക്കും കൊവിഡ് ബാധിച്ചു.
സംസ്ഥാനത്ത് ഇന്ന് 4644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18 പേര്‍ മരിച്ചു. 37488 പേര്‍ ചികിത്സയിലുണ്ട്. സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്ക് രോഗം . 498 പേരുടെ ഉടവിടമറിയല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍. 2862 പേര്‍ രോഗവിമുക്തരായി. ഏറ്റവും അധികം രോഗികൾ തിരുവനന്തപുരത്താണ്. ഇന്ന് 834 പേര്‍ക്ക് രോഗമുണ്ട്. ഇന്നലെ മാത്രം 2016 പേര്‍ രോഗനിരീക്ഷണത്തിലായി.
Also Read: മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ, 18 മരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam