കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് : കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി

By Web TeamFirst Published Feb 6, 2023, 12:12 PM IST
Highlights

സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം. 

കൊച്ചി : കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി. കുത്തിനെ ദത്തെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണ്. സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. സിഡബ്ല്യൂസി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തൽ. ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസം തെറ്റാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഫോൺ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം. 

അതിനിടെ, കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മുനിസിപ്പാലിറ്റി ഓഫീസിലെ താൽക്കാലിക ജീവനക്കാരി രഹനയേയും കേസിൽ പ്രതി ചേർത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഹ്നയെ പ്രതിചേർത്തത്.  

 

 

click me!