
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടിയെ അനുകൂലിച്ച് അഡ്വ. എ ജയശങ്കര്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. തെലങ്കാന പൊലീസിന്‍റെ ലോഗോ സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റുമുട്ടല്‍ കൊലപാതകത്തെ എതിര്‍ത്തും അനുകൂലിച്ചും പ്രശസ്തരടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേരള തണ്ടര്‍ബോള്‍ട്ട് നടപടിക്കെതിരെ ജയശങ്കര്‍ രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ അവസാനിച്ചെന്നും അവിടെയും കേരളം നമ്പർ 1 ആയിയെന്നുമായിരുന്നു ജയശങ്കറിന്‍റെ പോസ്റ്റ്.
ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച നാലു പഹയന്മാരും പോലീസുമായുളള 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ടു.
അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹർജി, വിചാരണ, അപ്പീൽ, പുനപരിശോധന ഹർജി, ദയാഹർജി, തെറ്റുതിരുത്തൽ ഹർജി.. ഇങ്ങനെ ഒരുപാട് ബദ്ധപ്പാടുകൾ ഒഴിവായി.
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതികരിച്ച് എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam