
കൊച്ചി: ആർഎസ്എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ.കെ. ബാലറാമിനെ തെരഞ്ഞെടുത്തു. കൊച്ചി ഭാസ്കരീയത്തിൽ നടന്ന ആർ.എസ്എ.സ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ പി.ഇ.ബി മേനോൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സംഘചാലകിനെ തെരഞ്ഞെടുത്തത്.
ബാലറാം കണ്ണൂർ ജില്ല കാര്യവാഹ്, ജില്ല സംഘചാലക് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2010 മുതൽ പ്രാന്ത സഹസംഘചാലകായി പ്രവർത്തിച്ചുവരുകയായിരുന്നു. ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ശ്രീഭക്തി സംവർധിനിയോഗം ഡയറക്ടർ, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചുവരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam