
തിരുവനന്തപുരം: അനുപമ കേസിൽ ആരോപണവിധേയയായ വ്യക്തിയെ ബാലാവകാശ കമ്മീഷൻ അംഗമാക്കി സര്‍ക്കാര്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിലെ ആരോപണ വിധേയയെ ആണ് ബാലാവകാശ കമ്മീഷനംഗം ആക്കിയത്. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC) ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദയ്ക്കാണ് ഉയര്‍ന്ന പദവി സര്‍ക്കാര്‍ നൽകിയത്.
കാണാതായ കുഞ്ഞിനെ തേടി അനുപമ അന്വേഷിച്ചെത്തിയ ശേഷവും സുനന്ദ കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടി തടഞ്ഞില്ല എന്ന് അനുപമ കേസിലെ അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ടായിരുന്നു. അനുപമയുടെ കുഞ്ഞിനെ താല്‍ക്കാലിക ദത്ത് കൊടുക്കുന്നതിന് മുമ്പ് പരാതി കേട്ടിട്ടും ദത്ത് തടയാതിരുന്ന സിഡബ്ലുസി ചെയര്‍പേഴ്സണായിരുന്ന സുനന്ദയെ ആണ് പുതിയ ബാലാവകാശ കമ്മീഷന്‍ അംഗമായി സര്‍ക്കാര്‍ നിയമിച്ചത്. രണ്ടു ദിവസം മുൻപ് അഡ്വ. എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുക്കുകയും ചെയ്തു.
ചക്രവാതചുഴി, ഉരുൾപ്പൊട്ടൽ, മലവെള്ളപ്പാച്ചിൽ; സംസ്ഥാനത്ത് വ്യാപക മഴ തുടരും; അലർട്ട് ഇങ്ങനെ
കൊച്ചി: ജെൻഡര്‍ ന്യൂട്രാലിറ്റി വിഷയത്തിൽ വിമര്‍ശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്ക്കാരം. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകൾക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാരിൻ്റെ പല നിലപാടുകളിലും ഞങ്ങൾ വിഷമമുണ്ട്. സർക്കാൽ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടിൽ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരൻ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കളക്ടറാക്കിവച്ചു. അതിൽ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോൾ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോൾ തന്നെ മാറ്റി. ഇത്തരം സംഭവങ്ങൾ നല്ല സന്ദേശമല്ല നൽകുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നിൽക്കരുത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്കാരമാണ്. നമ്മളാരും അമേരിക്കയിൽ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യൻ,മുസ്ലീം മാനേജ്മെൻ്റിൻ്റെ കോളേജുകളിൽ പോയാൽ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാൻ പറ്റില്ല. എന്നാൽ എൻഎസ്എസിൻ്റേയും എസ്.എൻ.ഡി.പിയുടേയോ കോളേജിൽ പോയാൽ അരാജകത്വമാണ് കാണാൻ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയിൽ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. കൊല്ലത്തെ എസ്.എൻ കോളേജിൽ സമരം നടക്കും എന്നാൽ ഫാത്തിമാ മാതാ കോളേജിൽ സമരമേയില്ല മാനേജ്മെൻ് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജിൽ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റിൽ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്മെൻ്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്നം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam