വിഴിഞ്ഞം സമരം: അദാനിക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക് 

Published : Aug 28, 2022, 08:50 PM IST
വിഴിഞ്ഞം സമരം: അദാനിക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക് 

Synopsis

അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത നാളെ കോടതിയിൽ ഹര്‍ജി നൽകും.

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ നീക്കം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത നാളെ കോടതിയിൽ ഹര്‍ജി നൽകും. വിഴിഞ്ഞം തുറമുഖം നിർമാണം  മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. 

'അറിയിപ്പ് കിട്ടിയില്ല', വിഴിഞ്ഞം ചര്‍ച്ചയ്‍ക്കെത്താതെ ലത്തീന്‍ അതിരൂപത,അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വിഴിഞ്ഞം സമരം ചർച്ചയിൽ പ്രതിസന്ധി. ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയില്ല. യോഗത്തിന്‍റെ അറിയിപ്പ് കിട്ടിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഒദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വിഴിഞ്ഞം സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്മ: 3 വില്ലേജുകളിൽ കടകമ്പോളങ്ങൾ അടച്ചിടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം -പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29തിങ്കളാഴ്ച  രാവിലെ 6മണി മുതൽ വൈകുന്നേരം 6മണിവരെ വിഴിഞ്ഞം, വെങ്ങന്നൂർ, കോട്ടുകാൽ വില്ലേജുകളിൽ കടകമ്പോളങ്ങൾ സ്വമേധയാ അടച്ചു കരിദിനം ആചരിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും തുറമുഖ നിർമ്മാണം ഉടൻ പൂർത്തിയാക്കി രാജ്യത്തിനു ഗുണകരമാക്കണമെന്നും അവശ്യ പെട്ടാണ് ഈ പരിപാടി.വൈകുന്നേരം 5മണിക്ക് മുക്കോല ജംഗ്ഷനിൽ പൊതുയോഗവും ഉണ്ടാകുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.

വിഴിഞ്ഞം സമരം 4വരെ നീട്ടി, വിഭജിക്കാനുളള നീക്കം തിരിച്ചറിയണമെന്ന് സർക്കുലർ

വിഴിഞ്ഞം തുറമുഖ സമരത്തിൽ വിട്ടുവീഴ്ചയില്ലാതെ ലത്തീൻ അതിരൂപത.ആർച്ച്ബിഷപ് ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ കുർബാനയ്ക്കിടെ പള്ളികളിൽ വായിച്ചു.നിലനിൽപ്പിന് വേണ്ടിയാണ് വിഴിഞ്ഞം സമരം. തീരത്ത് ജീവിക്കാനും മീൻപിടിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണ്. അതിനായി നിയമപരിരക്ഷ തേടും.പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമെടുക്കാൻ സർക്കാർ മടിക്കുന്നു. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങലിൽ വീഴാതെ മുന്നേറണമെന്നും സർക്കുലറിലുണ്ട്.

അനുഭവപരിചയം, ചെറുപ്പം, കണ്ണൂർ, ആലപ്പുഴ, പുതിയ മന്ത്രിമാർക്ക് ജില്ലയും പരിഗണനയാകുമോ? സാധ്യതക‌‌ൾ നിരവധി

കണ്ണൂരില്‍ ആളുകൾ നോക്കി നിൽക്കെ യുവാവ് പുഴയിലേക്കെടുത്ത് ചാടി, തിരച്ചില്‍

പക്വതയില്ലാതെ പിള്ളേ‍രെ ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ട, 'ഹൈന്ദവ കോളേജുകളിൽ' അച്ചടക്കമില്ല: വെള്ളാപ്പള്ളി

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്